Posted On
date_range Updated On
date_range പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു
കൊച്ചി: പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് നടപടി. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്നായിരുന്നു മോൻസണെതിരായ കുറ്റം. കേസിൽ ഒന്നാംപ്രതിയായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
മോൻസൺ രണ്ടാം പ്രതിയായതിനാലാണ് വെറുതെ വിട്ടത്. ജോഷിയുടെ ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. കേസിൽ കുറ്റവിമുക്തനായെങ്കിലും മോൻസണ് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. കാരണം, മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് മോൻസൺ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.