Posted On
date_range Updated On
date_range മോങ്ങം സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
മഞ്ചേരി: കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ മോങ്ങം ഒളമതിൽ രണ്ടത്താണി സ്വദേശി അഹമ്മദ് കബീറി (47)ന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പാണ്ടിക്കാട് ഹൈസ്കൂൾപടി സ്വദേശി കണ്ണച്ചത്ത് ഷാജിയെ (40) മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ യാണ് മഞ്ചേരി ഡോക്ടേഴ്സ് കോളനിയിലെ ഒഴിഞ്ഞ പറമ്പിൽ കബീറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഇരുവരും മദ്യപിച്ചശേഷം വാക്തർക്കമുണ്ടാവുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഷാജി അടിച്ചുവീഴ്ത്തി, ചവിട്ടിപ്പരിക്കേൽപിച്ചു. ബോധം നഷ്ടപ്പെട്ടതോടെ കുറ്റിക്കാട്ടിലേക്ക് വലിച്ചിട്ട് പ്രതി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.