തൃശൂർ: ബാങ്കുകളിൽ റിസർവ് ബാങ്കിെൻറ കാഷ് ചെസ്റ്റുകളിൽനിന്ന് പണം കാണാതാവുന്നത് വ്യാപകമാവുന്നു. പല സംഭവങ്ങളിലും ആദ്യത്തെ പരാതി കഴിഞ്ഞാൽ തുടർ നടപടി ഉണ്ടാകുന്നില്ല. ബാങ്കുകളിൽതെന്ന വിഷയം ഒതുക്കിത്തീർക്കുകയും ചെയ്യുന്നു. സേവന നിരക്കുകളും മറ്റുമായി ഇടപാടുകാരോടും ചെറുകിട വായ്പ എടുത്തവരോടും കർക്കശ നിലപാട് പുലർത്തുന്ന ബാങ്കുകളിലാണ് ആർ.ബി.െഎ കാഷ് ചെസ്റ്റിൽനിന്നുതന്നെ പണം നഷ്ടപ്പെടുന്നത്.
2013ൽ മലപ്പുറം തിരൂരിലും 2015 മാർച്ചിൽ കണ്ണൂരിലും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിരുന്നു. തിരൂരിൽ 18 ലക്ഷവും കണ്ണൂരിൽ 10 ലക്ഷവുമാണ് നഷ്ടപ്പെട്ടത്. രണ്ടിടത്തും എസ്.ബി.െഎയിലാണ് പണം കാണാതായത്. തിരൂരിൽ കാഷ് ചെസ്റ്റിെൻറ ചുമതലയുള്ള രണ്ട് ജീവനക്കാരിൽനിന്നായി ആകെ ആറ് ലക്ഷം രൂപ ഇൗടാക്കി. കണ്ണൂരിൽ രണ്ടുപേരിൽനിന്ന് 10 ലക്ഷവും വാങ്ങി. എന്നാൽ, പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നും ആരാണ് ഉത്തരവാദിയെന്നും അന്വേഷണമുണ്ടായില്ല.
അക്കൗണ്ടൻറിനും കാഷ് ഒാഫിസർക്കുമാണ് കാഷ് ചെസ്റ്റിെൻറ ചുമതല. പണം നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ഇവർക്കാണെങ്കിലും യഥാർഥ പ്രതികൾ മറ്റാരെങ്കിലുമാെണങ്കിൽ അവരെ കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ഇവരുടെകൂടി ആവശ്യമാകേണ്ടതാണ്. കണ്ണൂർ മെയിൻ ശാഖയിൽ പണം നഷ്ടപ്പെട്ട സംഭവത്തിൽ നുണപരിശോധനയുടെ വക്കോളം എത്തിയെങ്കിലും പൊടുന്നനെ കേസ് കെട്ടടങ്ങി.
രണ്ട് ജീവനക്കാരിൽനിന്ന് അഞ്ച് ലക്ഷം രൂപ ഇൗടാക്കി കാഷ് ചെസ്റ്റിൽ തിരിച്ചടച്ച് ബാലൻസ് ശരിയാക്കി. തിരൂരിൽ അതും ഉണ്ടായില്ല. 12 ലക്ഷത്തോളം രൂപ ബാങ്ക് മറ്റ് മാർഗങ്ങളിൽ ‘കണക്കുണ്ടാക്കി’. പിന്നീട് എസ്.ബി.െഎ അടക്കം സംസ്ഥാനത്ത് പല ബാങ്കുകളിലും കാഷ് ചെസ്റ്റിൽനിന്ന് പണം നഷ്ടപ്പെടുന്ന സംഭവം ഉണ്ടായെങ്കിലും ആദ്യഘട്ട പരാതിയിൽ ഒതുങ്ങുകയാണ്. പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം എവിടെയെത്തിയെന്ന് ബാങ്കുകൾ അന്വേഷിക്കാറില്ലത്രെ. അതുകൊണ്ടുതന്നെ പൊലീസിനും ഇക്കാര്യത്തിൽ ജാഗ്രതയില്ല.
ചില സംഭവങ്ങളിൽ കാഷ് ചെസ്റ്റിെൻറ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ നാണക്കേട് ഒഴിവാക്കാൻ ‘മറ്റാർക്കോ വേണ്ടി’ കൈയിൽനിന്ന് പണമെടുത്ത് അടക്കുകയാണെന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കാഷ് ചെസ്റ്റിൽനിന്ന് പണം നഷ്ടപ്പെട്ടാൽ ആർ.ബി.െഎക്ക് റിപ്പോർട്ട് ചെയ്യുന്നത് അടക്കമുള്ള നടപടികൾ ആവശ്യമാണെങ്കിലും സഹപ്രവർത്തകരെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് പലപ്പോഴും ഉണ്ടാകുന്നത്. ചിലയിടത്ത് പരാതിപ്പെടാൻ പോലും തയാറായിട്ടില്ലെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.