Posted On
date_range Updated On
date_range പുസ്തകം വാങ്ങാനെന്ന പേരിൽ വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച പ്രധാനധ്യാപകൻ റിമാൻഡിൽ
പാനൂർ: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിളിച്ചു വരുത്തിയ വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രധാനധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. ഈസ്റ്റ് വള്ള്യായി യു.പി സ്കൂൾ പ്രധാനധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദിനെയാണ് (52) പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പുസ്തകം കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് യുവതിയെ സ്കൂളിൽ വിളിച്ചു വരുത്തിയത്. ഓഫിസ് മുറിയിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.