Posted On
date_range Updated On
date_range വ്യാജ ചികിത്സ-മോഹനനൻ വൈദ്യർ അറസ്റ്റിൽ
തൃശൂർ: സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ എത്തിയ മോഹനൻ വൈദ്യരെ ഡിഎം.ഒയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് രായിരത്ത് റസിഡൻസി എന്ന ആയുർവേദ കേന്ദ്രത്തിലാണ് ഇദ്ദേഹം എത്തിയത്. കോവിഡിനടക്കം ചികിത്സിക്കുന്നു എന്ന് കാണിച്ച് തൃശൂർ ഡി.എം.ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തൃശൂർ ഡി.എം.ഒ, എ.സി.പി, പട്ടിക്കാട് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷമാണ് നടപടി.
ചികിത്സിക്കാനെത്തിയതല്ലെന്നും ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് കേന്ദ്രത്തിലെത്തിയതാണ് എന്നുമാണ് മോഹനൻ വൈദ്യർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.