‘ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി’; ഉമ തോമസിനെ സന്ദർശിച്ച് മോഹൻ ലാൽ

കൊച്ചി: ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഉ​മ തോ​മ​സ് എം.​എ​ൽ.​എയെ സന്ദർശിച്ച് നടൻ മോഹൻലാൽ. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ 'ഹൃദയപൂർവ്വം' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും ആന്റണി പെരുമ്പാവൂരിനൊപ്പമാണ് പാലാരിവട്ടത്തെ വസതിയിൽ മോഹൻലാൽ എത്തിയത്.

അപകടവാർത്ത അറിഞ്ഞത് മുതൽ തന്‍റെ ആരോഗ്യ വിവരങ്ങൾ മോഹൻലാൽ അന്വേഷിച്ചിരുന്നുവെന്ന് അറിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, മോഹൻലാലിനൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഉ​മ തോ​മ​സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം..

സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്..

അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്.

ആത്മാർത്ഥതയോടെ സമയം കണ്ടെത്തി,

സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി..

ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി! ❤️🙏

ഡി​സം​ബ​ർ 29ന് ക​ലൂ​ർ സ്റ്റേ​ഡി​യത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമ തോമസ് എം.എൽ.എ പത്തടിയിലധികം ഉയരമുള്ള വേദിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തല അടക്കം ശരീരഭാഗങ്ങൾക്ക് ഗുരുതര പരിക്കേറ്റ എം.എൽ.എയെ പാ​ലാ​രി​വ​ട്ടം റി​നൈ മെ​ഡി​സി​റ്റി​യി​ലാണ് വിദഗ്ധ ചികിത്സ നൽകിയത്.

46 ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​ന്​ ശേ​ഷം ഫെബ്രുവരി 13നാണ് ഉമ തോമസ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്. പി.​ടി. തോ​മ​സ് ദൈ​വ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു ​നി​ന്ന് ത​ന്നെ കൈ​വെ​ള്ള​യി​ലെ​ടു​ത്ത് കാ​ത്ത​താ​യി​രി​ക്കും, അ​തു​കൊ​ണ്ടാ​വാം അ​ത്ര​യും വ​ലി​യ ഉ​യ​ര​ത്തി​ൽ ​നി​ന്ന്​ വീ​ണി​ട്ടും പ​രി​ക്കു​ക​ളോ​ടെ താ​ൻ ബാ​ക്കി​യാ​യ​തെ​ന്നാണ് ഉമ തോമസ് അപകടത്തെ കുറിച്ച് പറഞ്ഞത്.

Full View

Tags:    
News Summary - Mohan Lal visits Uma Thomas in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.