Posted On
date_range Updated On
date_range മോഹൻ ഭാഗവത് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ സര്‍സംഘചാലക് വൈകുന്നേരത്തോടെ കവടിയാറിലെ വിവേകാനന്ദ പാര്‍ക്ക് സന്ദര്‍ശിച്ചു. വിവേകാനന്ദ പ്രതിമയിലെ പുഷ്പാര്ച്ചനക്കുശേഷം ആരതി ഉഴിഞ്ഞു. തുടർന്നാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഖമ്മദ്ഖാനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ന് നടക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ യോഗത്തിനുശേഷം രാത്രി ഏഴിന് മോഹൻ ഭാഗവത് മുംബൈയിലേക്ക് തിരികെപ്പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.