Posted On
date_range Updated On
date_range നിസാമിെൻറ മാനസികാരോഗ്യം: ഹരജി ഹൈകോടതി തീർപ്പാക്കി
കൊച്ചി: ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് നിസാമിന് മാനസിക പ്രശ്നമുള്ളതിനാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി തീർപ്പാക്കി. ചികിത്സ നൽകാൻ ജാമ്യം അനുവദിക്കണമെന്നും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിസാമിെൻറ ശിക്ഷ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ബന്ധു സമര്‍പ്പിച്ച ഹരജിയാണ് തീർപ്പാക്കിയത്. മെഡിക്കൽ ബോർഡിെൻറ പരിശോധന റിപ്പോർട്ടിെൻറയും നിസാമിന് വേണ്ട പരിശോധനയും ചികിത്സയും നല്‍കാമെന്ന സംസ്ഥാന സര്‍ക്കാറിെൻറ ഉറപ്പിെൻറയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
ജയിലിൽ കാണാൻ ചെന്നപ്പോൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും ദേഷ്യത്തോടെ ഇടപെട്ടതായും ചൂണ്ടിക്കാട്ടിയാണ് ബന്ധു ഹരജി നൽകിയത്. നിസാമിെന പരിശോധിച്ചതിൽനിന്ന് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടില്ലെങ്കിലും കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന മെഡിക്കല്‍ ബോർഡിെൻറ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.