Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കോഴിക്കോട്
കോഴിക്കോട്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തി. പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മോദി 7.20 ഓടെ കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിൽ എത്തി. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളെ വേദിയിൽ അണിനിരത്തിയാണ് മോദിയുടെ പ്രചാരണപരിപാടി.
കർണാടകയിലെ കൊപ്പാളിൽ നിന്നാണ് മോദി കോഴിക്കോട്ടെത്തിയിരിക്കുന്നത്. എസ്‍.പി.ജിയുടെ നിയന്ത്രണത്തിലാണ് കോഴിക്കോട്ടെ പ്രചാരണവേദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.