Posted On
date_range Updated On
date_range മഹിജയെക്കുറിച്ച് ഞാൻ പറഞ്ഞത് വളച്ചൊടിച്ചു –എം.എം. മണി
കൽപറ്റ: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെക്കറിച്ച് താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി എം.എം. മണി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം വഷളായ സാഹചര്യത്തിൽ മുഖ്യമന്ത്രി ജിഷ്ണുവിെൻറ മാതാവിനെ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് താൻ ഉദ്ദേശിച്ചത്. പ്രതികളെ പിടികൂടിയതിന് ശേഷം മുഖ്യമന്ത്രി തന്നെ സന്ദർശിച്ചാൽ മതിയെന്ന് മഹിജതന്നെ മുമ്പ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി സന്ദർശിക്കുമ്പോൾ അകത്ത് കയറാൻ അനുവദിക്കാതെ വാതിലടക്കുന്ന സഹചര്യമുണ്ടാകുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് താൻ പറഞ്ഞെതന്ന് മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.