Posted On
date_range Updated On
date_range മാണിയുടെ വോട്ട് വേണ്ടെന്ന് പറയില്ല –മന്ത്രി എം.എം. മണി
കോട്ടയം: കെ.എം. മാണിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മന്ത്രി എം.എം. മണി. പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസ് ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ്. അതില്‍ ഒരു ജൂനിയര്‍ പങ്കാളി മാത്രമാണ് മാണി.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരു പോലെയല്ല. രാജ്യത്തെ നശിപ്പിച്ച കോണ്‍ഗ്രസിനെക്കാള്‍ ഭേദം പ്രാദേശിക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസാണ്. അവരുമായി ബന്ധം പാടില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. രാജഗോപാലിനെ ജയിപ്പിച്ചപോലെ ചെങ്ങന്നൂരിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.