Posted On
date_range Updated On
date_range ദിലീപിന്‍റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി- എം.എം. മണി
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്ത ശേഷം ദിലീപിന്റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടന്ന് തോന്നിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ദിലീപിന്റെ അറസ്റ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ എത്ര ഉന്നതനായാലും പിടി വീഴുമെന്നും എം.എം മണി പറഞ്ഞു.
പൊലീസിന് മേല്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. തുടക്കം മുതല്‍ പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.