കരടുപ്രമേയം അംഗീകരിച്ചത് തലക്കുസ്​ഥിരതയുള്ള സി.പി.ഐ നേതാക്ക​െളന്ന്​ ഹസൻ

തിരുവനന്തപുരം: ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ വെല്ലുവിളികളെ ചെറുത്തുതോല്‍പിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്​ അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളുടെ വിശാലസഖ്യം ഉണ്ടാകണമെന്ന സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയുടെ കരടുപ്രമേയത്തിന് അംഗീകാരം നല്‍കിയത് തലക്കുസ്​ഥിരതയുള്ള നേതാക്കളാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന്  കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍.

ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തി ഇതിനെക്കുറിച്ച് കാനം രാജേന്ദ്രന്‍ പ്രതികരിക്കുമ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ദയനീയരൂപമാണ് ഒാർമവരുന്നത്. കോടിയേരി ബാലകൃഷ്ണ​​​െൻറ കണ്ണുരുട്ടല്‍ കാനം ഭയപ്പെടുന്നതു​േപാലെ തോന്നുന്നു. കേരളത്തില്‍ സി.പി.ഐയുമായി കൂട്ടുകൂടിയ സി.പി.എമ്മുകാര്‍ക്ക് ഇപ്പോള്‍ തലക്ക്​ ഭ്രാന്തെടുത്ത അവസ്ഥയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ ഫാഷിസ്​റ്റ്​ ഭീഷണിയെ ചെറുക്കാനാണ് മതേതര ജനാധിപത്യ കക്ഷികളുടെ സഹകരണം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കേരളത്തില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആരുടെ പിന്നാലെയും നടക്കുന്നില്ല. നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്തുന്നവരുടെ പിന്നാലെ പോകേണ്ട ആവശ്യം കോണ്‍ഗ്രസിന്​ ഇല്ലെന്നും ഹസന്‍ പറഞ്ഞു.
 

Tags:    
News Summary - mm hassan on cpi issue -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.