തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ് സ്വീകരിച്ച നിലപാട് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണെന്ന് യു.ഡി.എഫ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കോൺഗ്രസിെൻറ നിലപാടിനോട് മുഴുവൻ ഘടകകക്ഷികളും യോജിച്ചു.എന്നാൽ, മാണിഗ്രൂപ്പിെൻറ മുന്നണി പ്രവേശന കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ യു.ഡി.എഫ് യോഗം തയാറായില്ല. അവരുമായി ഭാവിയിൽ ബന്ധമുണ്ടാക്കുന്നതിനുള്ള സാധുത പൂർണമായും കൊട്ടിയടക്കാതിരിക്കാനാണ് ഇൗ മൃദുനിലപാട് സ്വീകരിച്ചത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബന്ധത്തിെൻറ കാര്യത്തിൽ ചരൽക്കുന്ന് ക്യാമ്പിൽ മാണിഗ്രൂപ് കൈക്കൊണ്ട തീരുമാനത്തിനും കോൺഗ്രസുമായുള്ള മുൻധാരണക്കും വിരുദ്ധമായ നിലപാടാണ് കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ചേർന്ന് മാണിഗ്രൂപ് സ്വീകരിച്ചതെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മാണിഗ്രൂപ്പിെൻറ നിലപാട് രാഷ്ട്രീയ വഞ്ചനയാണ്. കോട്ടയത്ത് സി.പി.എമ്മുമായി ഉണ്ടാക്കിയത് പ്രാദേശിക ധാരണയല്ല. ഇൗ ധാരണക്ക് മുഖ്യമന്ത്രിയാണ് പച്ചക്കൊടി കാട്ടിയതെന്നാണ് വിവരം. ഏത് അധാർമികതക്കും മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നത് ജനാധിപത്യത്തിലെ അപചയമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാണി ഗ്രൂപ്പുമായുള്ള ബന്ധം തുടരുമെന്ന മുൻ യു.ഡി.എഫ് നിലപാടിൽ മാറ്റമിെല്ലന്നും അദ്ദേഹം അറിയിച്ചു.
ഭാവിയിലെ കൂട്ടുകെട്ടിനെപ്പറ്റി ഇപ്പോൾ പ്രവചിക്കാൻ സാധിക്കിെല്ലന്ന് ചെന്നിത്തല പറഞ്ഞു. ഉടൻ ഒരു തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ മാണി ഗ്രൂപ്പിന് മുന്നിൽ മുന്നണിയുടെ വാതിൽ തുറക്കുന്നതും അടയ്ക്കുന്നതും ഇപ്പോൾ വിഷയമേ അല്ല. അതേസമയം, കോട്ടയത്ത് മാണി ഗ്രൂപ് സ്വീകരിച്ച നിലപാടിനെ തങ്ങൾ ഗൗരവമായി കാണുന്നുെവന്നും ചെന്നിത്തല വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.