കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ വാട്ടർതീം പാർക്ക് വീണ്ടും സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെൻറ് എൻജിനീയർക്ക് ഹൈകോടതി നിർദേശം. പാർക്കിെൻറ അനുമതി റദ്ദാക്കിയ ബോർഡിെൻറ നടപടി ചോദ്യംചെയ്ത് എം.എൽ.എ നൽകിയ ഹരജിയിലാണ് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം, ബോർഡിെൻറ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
ഹരജി ഫയലിൽ സ്വീകരിക്കാതെതന്നെ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി. മലിനീകരണ നിയന്ത്രണ ബോർഡ്, എൻവയൺമെൻറ് എൻജിനീയർ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് എന്നിവർ സ്റ്റാൻഡിങ് കൗൺസൽ മുഖേന നോട്ടീസ് കൈപ്പറ്റി. മൂന്നാം എതിർകക്ഷിയും പരാതിക്കാരനുമായ മുരുകേശ് നരേന്ദ്രന് സ്പീഡ് പോസ്റ്റിൽ അയക്കാനും കോടതി നിർദേശിച്ചു. കൂടരഞ്ഞിയിലെ പി.വി.ആർ നാച്വറൽ പാർക്കിെൻറ പ്രവര്‍ത്തനാനുമതി റദ്ദാക്കി സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിെൻറ കോഴിേക്കാട് ഒാഫിസിൽനിന്ന് നൽകിയ നോട്ടീസാണ് അൻവർ ചോദ്യംചെയ്തത്. നേരേത്ത പാർക്കുമായി ബന്ധപ്പെട്ട വായു മലിനീകരണത്തിനെതിരെ ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് പാർക്ക് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ എൻവയൺമെൻറ് എൻജിനീയർക്ക് കോടതി നിർദേശം നൽകിയിരുന്നു. ബോര്‍ഡിെൻറ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം.
ഉദ്യോഗസ്ഥൻ പാര്‍ക്കില്‍ തെളിവെടുപ്പ് നടത്തി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് പാർക്കിന് നൽകിയ അനുമതി റദ്ദാക്കിയത്. വായുമലിനീകരണ നിയമം 1981, ജലമലനീകരണ നിയമം 1986, പരിസ്ഥിതി സംരക്ഷണ നിയമം 1974 എന്നിവ ലംഘിച്ചുവെന്നായിരുന്നു പരിശോധന റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.