ചെക്ക് കേസിൽ എം.കെ. മുനീറിന് 2.6 കോടി പിഴ

കോഴിക്കോട്: ഡോ. എം.കെ. മുനീർ എം.എൽ.എക്ക് ചെക്ക് കേസിൽ കോടതി പിഴയിട്ടു. ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്തയിനത്തിൽ നൽകാനുള്ള തുകക്കുള്ള ചെക്ക്, ബാങ്കിൽ പണമില്ലാതെ മടങ്ങിയതിന് നൽകിയ പരാതിയിലാണ് നടപടി.

2012ൽ 1,34,25,000 രൂപ പരാതിക്കാരനായ മുനീർ അഹ്‌മദിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി വാങ്ങി, തിരിച്ചുനൽകുന്നതിന് നൽകിയ ചെക്ക് പണമില്ലാത്ത മടങ്ങിയതിന് അഡ്വ. മുഹമ്മദ് സാഹിർ മുഖേന നൽകിയ പരാതിയിലാണ് വിധി.

ഒന്നുമുതൽ നാലുവരെ പ്രതിയായ ഇന്ത്യവിഷൻ ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ്, ജമാലുദ്ദീൻ ഫാറൂഖി, എം.കെ. മുനീർ, ഭാര്യ നഫീസ തോട്ടത്തിൽ എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോഴിക്കോട് ഏഴാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2,60,00,000 രൂപയാണ് പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണമെന്നാണ് വിധി. പിഴയടച്ചാൽ അത് പരാതിക്കാരന് നൽകും.

Tags:    
News Summary - MK Muneer fined 2.6 crore in check case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.