എം. ​ഫി​റോ​സ്ഖാൻ, സു​ൽ​ഹ​ഫ്

എം.ജെ.യു: എം. ഫിറോസ്ഖാൻ പ്രസിഡന്‍റ്, സുൽഹഫ് സെക്രട്ടറി

കോഴിക്കോട്: മാധ‍്യമം ജേണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു) പ്രസിഡന്‍റായി എം. ഫിറോസ്ഖാനെയും സെക്രട്ടറിയായി സുൽഹഫിനെയും വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2026-27 വർഷത്തെ നിർവാഹക സമിതിയെ തെരഞ്ഞെടുത്തത്.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി യോഗം ഉദ്ഘാടനം ചെയ്തു. എം.ജെ.യു പ്രസിഡന്‍റ് എം. ഫിറോസ്ഖാൻ അധ‍്യക്ഷത വഹിച്ചു. സെക്രട്ടറി സുൽഹഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. ബിജുനാഥ് വരവ്-ചെലവ് കണക്കും എ. മുസ്തഫ ഇന്‍റേണൽ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം പി.വി. അരവിന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

വാർഷിക റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ആർ. സുനിൽ, ഒ. മുസ്തഫ, നൗഷാദ് കുന്നക്കാവ്, ടി.പി. സുരേഷ് കുമാർ, വി.പി. റജീന, കെ.പി.എം. റിയാസ് എന്നിവർ സംസാരിച്ചു. നിർവാഹക സമിതി അംഗം സി.പി. ബിനീഷ് സ്വാഗതവും ട്രഷറർ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.

മാധ‍്യമത്തിൽനിന്ന് വിരമിച്ച ചീഫ് പ്രൂഫ് റീഡർ ആർ. നൗഷാദ്, സീനിയർ പ്രൂഫ് റീഡർ പി.കെ.എം. നാസറുദ്ദീൻ എന്നിവർക്ക് യാത്രയയപ്പും യൂനിയന്‍റെ ഉപഹാരവും നൽകി. കഴിഞ്ഞ വർഷം വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ യൂനിയൻ അംഗങ്ങളെ ആദരിച്ചു.

കെ.പി. റെജി വരണാധികാരിയായി. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്‍റുമാർ: പി. ഷംസുദ്ദീൻ, വി.പി. റജീന, ജോയന്‍റ് സെക്രട്ടറിമാർ: സി. റാഫി, പി.എ. മുഹമ്മദ് റസിലി, ട്രഷറർ: എ. ബിജുനാഥ്, നിർവാഹക സമിതി അംഗങ്ങൾ: ടി. നിഷാദ്, പി.പി. ജുനൂബ്, എ.കെ. ഹാരിസ്, എ.വി. ഷെറിൻ, കെ.എ. സൈഫുദ്ദീൻ, എ.ടി. മൻസൂർ, പി.സി. സെബാസ്റ്റ്യൻ, ഹാഷിം എളമരം, പി. ജസീല, പി. അഭിജിത്, അനിൽ കുമാർ, സി.പി. ബിനീഷ്, അനുശ്രീ, പി.വി. അരവിന്ദ്, നഹീമ പൂന്തോട്ടത്തിൽ.

Tags:    
News Summary - MJU: M. Firozkhan President, Sulhaf Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.