Posted On
date_range Updated On
date_range യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി
മലപ്പുറം: കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ നിന്നാണ് കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഘാലയയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. നാല് ദിവസമായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിൽ ദിൽഷാദിന് നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി അദ്ദേഹം വീട്ടിൽ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്ന് കുടുംബം തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി ദിൽഷാദ് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.