Posted On
date_range Updated On
date_range കാണാതായ ബൈക്ക് അപകടത്തില്‍പെട്ടു; സമീപം രക്തക്കറ, പരിക്കേറ്റ മോഷ്ടാവിനെ കുറിച്ച് വിവരമില്ല
ആനക്കര: മോഷ്ടിച്ച ബൈക്ക് അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തി. ആനക്കര സ്വകാര്യ കോളജിന് മുന്നിൽ ആളില്ലാതെ കിടക്കുന്ന ബൈക്ക് നാട്ടുകാരാണ് കണ്ടത്. ബൈക്കിനടുത്ത് രക്തപ്പാടുകളുമുണ്ടായിരുന്നു.
തുടർന്ന് നാട്ടുകാർ തൃത്താല പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശിയുടെ മോഷണം പോയ ബൈക്കാണ് അപകടത്തിൽപെട്ടതെന്ന് വ്യക്തമായി. മലപ്പുറം ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് വാഹനം മോഷണം പോയത്.
മോഷ്ടിച്ച ബൈക്ക് ഓടിച്ച് പോവുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നുവെന്നാണ് സൂചന. അതേസമയം പരിക്കേറ്റ മോഷ്ടാവിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.