മി​ഷേ​ലി​െൻറ മ​ര​ണം:  പ്ര​തി​ക്കെ​തി​രെ പോ​ക്​​േ​സായും

കൊച്ചി: സി.എ വിദ്യാർഥിനിയായ പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ ദുരൂഹമരണ കേസിൽ പിടിയിലായ പ്രതിക്കെതിരെ പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ) നിയമപ്രകാരം കുറ്റം ചുമത്തി. അറസ്റ്റിലായ പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെയാണ് (26) പോക്സോ ആക്ടിലെ 11ാം വകുപ്പ് പ്രകാരം പ്രായപൂർത്തിയാവാത്ത കുട്ടിയെ പിന്നാലെ കൂടി അസ്വസ്ഥതയുളവാക്കുന്നവിധം ഉപദ്രവിച്ചുെവന്ന കുറ്റം ചുമത്തിയത്. ഇൗ വർഷം ആദ്യത്തിലാണ് മിഷേലിന് 18 വയസ്സ് തികഞ്ഞത്. രണ്ടുവർഷമായി മിഷേലുമായി പ്രതിക്ക് അടുപ്പമുണ്ടായിരുന്നതായും ഇക്കാലയളവിൽ പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചിരുന്നെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൗ കുറ്റം ചുമത്തിയത്. 

ഒരുദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്ച രാവിലെ വീണ്ടും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ക്രൈംബ്രാഞ്ച് പോക്സോ പ്രകാരമുള്ള കുറ്റവും ചുമത്തിയതായി കോടതിയെ അറിയിച്ചത്. നേരത്തേ ആത്മഹത്യപ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ, പോക്സോ പ്രകാരം കുറ്റം ചുമത്തിയാൽ കേസ് പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നതിനാൽ മജിസ്ട്രേറ്റ് ആജ് സുധർശൻ തുടർ നടപടികളിലേക്ക് നീങ്ങാതെ കേസ് എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതിയിലേക്ക് മാറ്റി. 

ഇതിന് പിന്നാലെ പ്രത്യേക കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് കേസ് അടിയന്തരമായി പരിഗണിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ കിട്ടണമെന്ന ക്രൈംബ്രാഞ്ചി​െൻറ അപേക്ഷ പരിഗണിച്ച കോടതി തിങ്കളാഴ്ചവരെ കസ്റ്റഡി അനുവദിച്ചു. നേരത്തേ എട്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, കോടതി സമയം കഴിഞ്ഞതിനാൽ മറ്റൊരു കോടതിയിൽ ഹാജരാക്കി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഇൗ കാലയളവും അവസാനിച്ചതിനെത്തുടർന്നാണ് ശനിയാഴ്ച വീണ്ടും ഹാജരാക്കിയത്. മൂന്ന് തവണയായി 11 ദിവസത്തേക്കാണ് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. ഇൗമാസം ആദ്യമാണ് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്ന മിേഷലിനെ കായലിൽ മരിച്ച നിലയിൽ കണ്ടത്.

Tags:    
News Summary - mishayel death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.