രതീഷ്
Posted On
date_range Updated On
date_range സ്ത്രീയോട് മോശം പെരുമാറ്റം; ബ്യൂട്ടിപാര്‍ലർ ഉടമ അറസ്റ്റിൽ
പേരൂര്‍ക്കട: ബ്യൂട്ടി പാര്‍ലറിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കടയുടമയെ അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട ജങ്ഷനിലെ ലേഡീസ് സോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഉളളൂര്‍ പോങ്ങുംമൂട് സ്വദേശി രതീഷിനെയാണ് (34) പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ടാറ്റൂ ചെയ്യുന്ന മറവില്‍ ഇയാള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതായി നിരവധി പരാതികളുയർന്നിരുന്നു. 341, 342, 354, 354 എ, 506 ഐ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.