നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പിടിയിൽ, പ്രേരണാക്കുറ്റം ചുമത്തി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ലൈസൻസ് റദ്ദാക്കാനാണ് നീക്കം.

അപകട സമയത്ത് സുഹൈൽ സജീവിനൊപ്പം മൂന്ന് സുഹൃത്തുക്കളാണുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവം നടക്കുന്നതിന് മുൻപ് ഇവർ സംഘമായി വിവിധ ബാറുകളിൽ കയറി മദ്യം കഴിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അപകടത്തിന് പിന്നാലെ പ്രതികൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗ്നർ കാറിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്നും അമിതവേഗതയിലാണെന്നും അറിഞ്ഞിട്ടും അത് തടയാൻ തയ്യാറായില്ലെന്ന കാരണത്താൽ കൂടെയുണ്ടായിരുന്നവർക്കെതിരെ പൊലീസ് പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Nedumbassery Mini Cooper Accident: MVD Moves to Cancel Accused Suhail's License, Two More Held for Abetment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.