വിമാനത്തിൽ നടിയോട്​ മോശം പെരുമാറ്റം; മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തൃശൂർ തലോർ സ്വദേശി സി.ആർ. ആന്‍റോയുടെ മുൻകൂർ ജാമ്യാപേക്ഷയാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്​ജി ഹണി എം. വർഗീസ്​ തള്ളിയത്​.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകുന്നത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നൽകുമെന്ന്‌ കോടതി നിരീക്ഷിച്ചു. സ്‌ത്രീത്വത്തെ അപമാനിച്ച ഇയാൾ നടിയോട്‌ മോശം വാക്കുകൾ ഉപയോഗിച്ചിരുന്നുവെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.

നടി എയർഹോസ്‌റ്റസിന്‌ അപ്പോൾതന്നെ പരാതി നൽകിയെന്നും അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാൽ ജാമ്യം നൽകുന്നത്‌ ബാധിക്കുമെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ പറഞ്ഞു.

മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ ഒക്‌ടോബർ 10നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. മദ്യലഹരിയിലായിരുന്ന ആന്‍റോ തൊട്ടടുത്ത സീറ്റിലിരുന്ന്‌ മോശമായി പെരുമാറിയെന്നായിരുന്നു പരാതി.

Tags:    
News Summary - Misbehavior with actress on the plane; anticipatory bail application rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.