കാർ വൈദ്യുതി തൂണിലും മറ്റൊരുകാറിലും ഇടിച്ച് മറിഞ്ഞു; യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
ചെങ്ങന്നൂര്‍: ചെറിയനാട്ട് നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം പാര്‍ക്ക്ചെയ്തിരുന്ന മറ്റൊരുകാറിലും ഇടിച്ചു മറിഞ്ഞു. യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മാവേലിക്കര - കോഴഞ്ചേരി എം.കെ റോഡിൽ ചെറിയനാട് പടനിലം ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് അപകടം. പന്തളം പാങ്ങയത്തില്‍ രാധാകൃഷ്ണപിള്ള സഞ്ചരിച്ച വാഗണർ കാറാണ് മറിഞ്ഞത്. മാന്നാറിൽ നിന്നും പന്തളത്തേക്ക് പോകുമ്പോള്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു. വൈദ്യുതി തൂണ്‍ഒടിഞ്ഞു. ചെങ്ങന്നൂരിൽ നിന്നും എത്തിയ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാര്‍ നിവര്‍ത്തി.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നുവെങ്കിലും കാര്‍ ഓടിച്ചിരുന്ന രാധാകൃഷ്ണപിള്ള നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.