സ്കോളര്‍ഷിപ്: ലീഗ്​ നിലപാട് സി.പി.എം വളച്ചൊടിച്ചു -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സച്ചാർ, പാലോളി റിപ്പോർട്ട്​ അനുസരിച്ച്​ മുസ്​ലിംകൾക്ക്​ നടപ്പാക്കിയ പ്രത്യേക സ്​​േകാളർഷിപ്​ എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതമായി നൽകാൻ സർക്കാർ തീരുമാനിച്ചത് മുസ്‌ലിം ലീഗിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണെന്ന സി.പി.എം വാദം തള്ളി മുസ്‌ലിം ലീഗ്. ലീഗിന്‍റെ നിലപാട് സി.പി.എം വളച്ചൊടിച്ചതായി ലീഗ്​ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. സ്കോളർഷിപ് വിതരണത്തില്‍ സുതാര്യത വേണമെന്നും മറ്റ് വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തിൽ വേറൊരു സ്കീം വേണമെന്നുമാണ് ലീഗ് ആവശ്യപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് സർക്കാർ എടുത്തത് ഉചിതമായ തീരുമാനമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ പ്രസ്​താവന. സർവകക്ഷി യോഗത്തിലെ ലീഗിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം. നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവർക്ക് അത് നഷ്ടമാകില്ല. പ്രതിപക്ഷ വിമര്‍ശനം സ്ഥാപിത താത്പര്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    
News Summary - Minority Scholarship: Muslim League against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.