സഭയിൽ അനാഥമായി ന്യൂനപക്ഷ ക്ഷേമം

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തെക്കുറിച്ച ധനവിനിയോഗ ബില്ലിന്‍റെ ചർച്ചക്ക് മറുപടി പറയാതെ സർക്കാർ. മുസ്ലീം ലീഗ് അംഗങ്ങൾ ഇത് ചെയറിന്‍റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും വകുപ്പുകൾക്കായി മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണൻ, താൻ ന്യൂനപക്ഷ വകുപ്പിനെകുറിച്ചും സംസാരിച്ചെന്ന് അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച പട്ടികജാതി-വർഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകളെ കുറിച്ചായിരുന്നു ചർച്ച. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി സഭയിൽ ഭൂരിഭാഗം സമയത്തും ഹാജരായിരുന്നില്ല. ഇരുവകുപ്പുകളും ഒരുമിച്ച് എടുത്തുള്ള ചർച്ചയിൽ സംസാരിച്ച കെ.പി.എ. മജീദ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടി എന്തെന്ന് ചോദിച്ചിരുന്നു.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയം ഉയർത്തിയ അദ്ദേഹം, മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ ചോദ്യംചെയ്തു. മറുപടി പറഞ്ഞ കെ. രാധാകൃഷ്ണൻ പട്ടികജാതി-വർഗ ക്ഷേമ വകുപ്പിനെ കുറിച്ചാണ് സംസാരിച്ചത്. ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലും വഖഫ് ബോർഡിനെ കുറിച്ച് ഒന്നുമുണ്ടായിരുന്നില്ല. 

Tags:    
News Summary - Minority in kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.