പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്​; അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്​തുവെന്നാണ്​ കേസ്​.

ഇതിന് ​ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ് എന്നിവരെയാണ് ബുധനാഴ്​ച​ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ. ദിനേശന്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.​

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ചത്. അഞ്ജനയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.

ചൊവ്വാഴ്ച വൈകിട്ട് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രിയോടെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ചൊവ്വാഴ്​ച വൈകിട്ട് തന്നെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    
News Summary - minor girl raped; five arrested -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.