ലോക്​ഡൗൺ ഇളവുകൾ ആഘോഷിക്കാനുള്ളതല്ല -വി.എസ്​. സുനിൽകുമാർ

തിരുവനന്തപുരം: ലോക്​ഡൗൺ ഇളവുകൾ ആഘോഷിക്കാനുള്ളതല്ലെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വി.എസ്​. സുനിൽകുമാർ. ക്വാറൻറീനിലിരിക്കുന്നവർ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്​. സമൂഹത്തി​​െൻറ ആരോഗ്യം കൂടിനോക്കിയാണ്​ ഇവ ആവശ്യപ്പെടുന്നത്​. ​

സംസ്​ഥാന അതിർത്തികൾ തുറന്നതിനാലും പ്രവാസികൾ നാട്ടിലേക്ക്​ എത്തുന്നതുമായ സാഹചര്യത്തിലും കേരളത്തിൽ കൂടുതൽ കോവിഡ്​ കേസുകൾ പ്രതീക്ഷിച്ചതാണെന്നും മ​ന്ത്രി പറഞ്ഞു.

ഹോട്ട്​സ്​പോട്ടുകളിൽനിന്നും റെഡ്​സോണുകളിൽനിന്നുമാണ്​ കൂടുതൽ പേരും സംസ്​ഥാനത്തേക്ക്​ എത്തുന്നത്​.അതി​​െൻറ അടിസ്​ഥാനത്തിലാണ്​ ജാഗ്രത പോർട്ടലിലൂടെ രജിസ്​റ്റർ ചെയ്യണമെന്ന്​ ആവശ്യപ്പെടുന്നത്​. സംസ്​ഥാനത്തിന്​ അകത്തേക്ക്​ വരുന്നവർ എവിടെനിന്നാണ്​ വരുന്നതെന്ന്​ വ്യക്തതയില്ലെങ്കിൽ സാമൂഹിക വ്യാപനത്തിലേക്ക്​ മാറും. അത്​ ഭയപ്പെടുത്തുന്നതായും ജാഗ്രതയാണ്​ അതിനാൽ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്​ഥാനത്ത്​ ശനിയാഴ്​ച 62 പേർക്കാണ് കോവിഡ്​ സ്​ഥിരീകരിച്ചത്​. പാലക്കാട്​ മ​ാത്രം 19 പേർക്കാണ്​ കോവിഡ് ​ശനിയാഴ്​ച​ റിപ്പോർട്ട്​ ചെയ്​തത്​. 


 

Tags:    
News Summary - Minister V.S. Sunilkumar on Lockdown Restrictions -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.