കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപവത്​കരിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് പൊതു സമൂഹത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

വനിതാ ശിശുവികസന വകുപ്പി​െൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീഡിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീധന പീഡന മരണങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തിന് നിര്‍ണായക പങ്കുണ്ട്. ജനാധിപത്യത്തി​െൻറ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Minister Veena George aims to make Kerala a women friendly state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.