‘മാതാവിന് സ്വർണക്കിരീടം കൊടുത്തശേഷം സമുദായത്തെ തകർക്കുന്നു’; കന്യാസ്ത്രീകൾ അറസ്റ്റിലായതിൽ ബി.ജെ.പിയെ വിമർശിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ഇടപെടാത്ത കേരളത്തിൽനിന്നുള്ള ബി.ജെ.പി മന്ത്രിമാരെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി നേതാക്കൾ അരമനകൾ കയറിയിറങ്ങുന്നുണ്ടെങ്കിലും നടക്കുന്നത് എതിരായ നടപടികളാണ്. മാതാവിന് സ്വർണക്കിരീടം കൊടുത്ത ശേഷം സമുദായത്തെ തകർക്കുന്ന നടപടികളാണ് സുരേഷ് ഗോപിയടക്കം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

“തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി നേതാക്കൾ എല്ലാ അരമനകളും കയറി അഭിവന്ദ്യ തിരുമേനിമാരെ കണ്ട് വന്ദിച്ച് വോട്ടു ചോദിക്കും. കേന്ദ്ര സഹമന്ത്രിമാരായ രണ്ടുപേരുണ്ടിവിടെ. ഒറ്റ അക്ഷരം പോലും അവർ മിണ്ടിയിട്ടില്ല. തൃശൂരിൽ തെരഞ്ഞെടുപ്പു കാലത്ത് സുരേഷ് ഗോപി പറഞ്ഞത് എല്ലാവർക്കും ഓർമയുണ്ടാകും. സ്വർക്കിരീടം മാതാവിന് സമർപ്പിച്ചതെല്ലാം എല്ലാവർക്കും അറിയാമല്ലോ. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തശേഷം സമുദായത്തെ തകർക്കുന്നതിനുള്ള നിലപാടാണ് രഹസ്യമായും പരസ്യമായും ഇക്കൂട്ടർ സ്വീകരിക്കുന്നത്” -മന്ത്രി പറഞ്ഞു.

അതേസമയം അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളുടെ ജാമ്യാപേക്ഷ തള്ളിയെന്ന് അവകാശപ്പെട്ട് ബജ്റംഗ്ദൾ ഛത്തീസ്ഗഢിൽ ആഘോഷ പ്രകടനം നടത്തി. കടുത്ത വകുപ്പുകൾ ഉള്ള കേസ് തങ്ങളുടെ പരിധിയിൽ നിൽക്കുന്നത​ല്ല എന്ന് ചൂണ്ടിക്കാട്ടി ദു​ർ​ഗ് സെ​ഷ​ൻ​സ് കോ​ട​തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് വിട്ടുനിന്നുവെന്നും എൻ.ഐ.എ കോടതിക്ക് വിട്ടുവെന്നുമാണ് ബജ്റംഗ്ദൾ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞത്.

നേരത്തെ ജാമ്യം നൽകരു​തെന്നാവശ്യപ്പെട്ട് ദു​ർ​ഗ് സെ​ഷ​ൻ​സ് കോ​ട​തിക്ക് പുറത്ത് സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്റംഗ്ദളി​ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികൾ ജയ്ശ്രീറാം മുഴക്കിയാണ് പ്രതിഷേധിച്ചത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. ജാ​മ്യാ​പേ​ക്ഷ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചത്. സെഷൻസ് കോടതിയും കൈയൊഴിഞ്ഞതോടെ കേസ് കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ കഴിഞ്ഞ വെള്ളിയാഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​.എ​ന്‍.​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​കളെ നി​ല​വി​ൽ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാണ് പാർപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Minister V Sivankutty Criticises BJP leaders in Arresting Malayalee Nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.