തിരുവനന്തപുരം: പെട്രോള്‍ പമ്പ്, പാചകവാതക മേഖല എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. പെട്രോള്‍ പമ്പ്-പാചകവാതക മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം, ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നത്" സംബന്ധിച്ച് കെ.വി. സുമേഷിന്റെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ കൂലി അവസാനമായി പുന:നിർണയിച്ചത് 2021 ഫെബ്രിവരി 24ന് ആണ്.
മിനിമം വേതന വിജ്ഞാപനത്തിനെതിരായി വിതരണ ഫെഡറേഷൻ ഹൈകോടതിയിൽ ഹര്‍ജി നൽകി. തുടർന്ന് സ്റ്റേ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ അഡ്വക്കേറ്റ് ജനറലിന് നിർദേശം നകി. പാചകവാതക വിതരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പൂർണത വരണമെങ്കില്‍ ബി.പി.സി.എൽ, ഐ.ഒ.സി, എച്ച്.പി എന്നീ ഓയില്‍ കമ്പനികളുടെ പ്രതിനിധികളെ കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണെന്ന് തൊഴിലാളി പ്രതിനിധികള്‍ 2022 ഡിസംബർ 17ന് നടന്ന വ്യവസായ ബന്ധസമിതിയില്‍ ആവശ്യപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തില്‍ സമിതി ചെയര്‍മാന്റെ ശിപാര്‍ശ പ്രകാരം ഈ ഉത്തരവില്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള ഓയില്‍ കമ്പനി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി. ഈ കമ്മിറ്റിയുടെ യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച നിർദേശം സമിതി ചെയര്‍മാന്‍ നൽകി. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്)-മാര്‍ക്ക് പരാതി നല്‍കി പരിഹാരം കാണാമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കേരളത്തിലെ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പിയസി.എൽ കമ്പനികളുടെ എല്‍.പി.ജി പ്ലാന്റുകളില്‍ ഓടുന്ന സിലിണ്ടര്‍ ട്രക്ക് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ അടങ്ങുന്ന കരാറിന്റെ കാലാവധി 2022 ഡ്സംബർ 31ന് അവസാനിച്ചു. പുതുക്കി നല്‍കുന്നതിനായി ആള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിഷനും ആള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷനും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ കരാര്‍ നടപ്പിലാക്കുന്നതിനായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍)-ന്റെ അധ്യക്ഷതയില്‍ നിരവധി യോഗങ്ങൾ നടത്തി. 2024 ആഗസ്റ്റ് ഏഴിന് നടന്ന യോഗത്തിൽ അഞ്ച് വര്‍ഷ കാലാവധിയുള്ള ദീര്‍ഘകാല കരാര്‍ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.