വേനലവധിയിൽ ക്ലാസുകൾ പാടില്ലെന്ന് മന്ത്രി; വിരുദ്ധ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ക​ൽ​പ​റ്റ: സ്കൂ​ളു​ക​ളി​ൽ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സ്​​പെ​ഷ​ൽ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പു​തി​യ ഉ​ത്ത​ര​വ്. അ​ഞ്ചു​മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലു​ള്ള പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്ക​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്ലാ​സു​ക​ൾ വേ​ന​ല​വ​ധി​ക്കാ​ല​ത്തു​ത​ന്നെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡ​യ​റ​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​പ്ര​കാ​രം മാ​ർ​ച്ച് മാ​സ​ത്തി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​നം മു​ത​ൽ മേ​യ് 31വ​രെ വേ​ന​ല​വ​ധി അ​നു​വ​ദി​ച്ച​താ​ണെ​ന്നും ​ക​ടു​ത്ത വേ​ന​ൽ​ചൂ​ട് ആ​യ​തി​നാ​ൽ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ല​ട​ക്കം ഒ​രു​വി​ധ ക്ലാ​സു​ക​ൾ ന​ട​ത്ത​രു​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​വും മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​യു​മ്പോ​ൾ ത​ന്നെ​യാ​ണ് ഏ​​​പ്രി​ൽ 14ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി​പ​രീ​ത​മാ​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ഞ്ച് മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക​പ​രീ​ക്ഷ​ക​ളി​ൽ മ​തി​യാ​യ ​ഗ്രേ​ഡി​ങ് കി​ട്ടാ​ത്ത സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് അ​ർ​ഹ​മ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. എ​ട്ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഇ ​ഗ്രേ​ഡും ഒ​മ്പ​താം ക്ലാ​സി​ൽ ഡി, ​ഇ ഗ്രേ​ഡും മാ​ത്രം നേ​ടി​യ കു​ട്ടി​ക​ൾ​ക്കാ​യാ​ണി​ത്.

പ​ഠ​ന​പി​ന്തു​ണ ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​​പ്രി​ൽ 17 മു​ത​ൽ 30 വ​രെ​യാ​ണ് ന​ട​ത്തേ​ണ്ട​ത്. ഈ ​കു​ട്ടി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. 18ന് ​വി​ദ്യാ​ല​യ ത​ല ആ​സൂ​ത്ര​ണം ന​ട​ത്തി ര​ക്ഷി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ഏ​പ്രി​ൽ 20 മു​ത​ൽ 27 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തേ​ണ്ട​ത്. 28 മു​ത​ൽ 30 വ​രെ ഈ ​കു​ട്ടി​ക​ളു​ടെ പ​ഠ​ന​പു​ന​ർ​വി​ല​യി​രു​ത്ത​ൽ ന​ട​ത്തി മേ​യ് ര​ണ്ടി​ന് ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ത്ത​ണം. പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ഇ​തി​ന്റെ ചു​മ​ത​ല​യു​ള്ള​ത്. പു​ന​ർ​വി​ല​യി​രു​ത്ത​ലി​ന് ശേ​ഷ​വും മി​നി​മം ഗ്രേ​ഡ് നേ​ടാ​ത്ത എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ അ​ടു​ത്ത ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച് തു​ട​ർ ക്ലാ​സ് ന​ൽ​കി നി​ശ്ചി​ത പ​ഠ​ന​ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് പ്ര​ധാ​നാ​ധ്യാ​പ​ക​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. മി​ക്ക അ​ധ്യാ​പ​ക​രും നി​ല​വി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ലാ​ണു​ള്ള​ത്. അ​തി​നാ​ൽ പ്ര​ത്യേ​ക ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക ത​ട​സ്സ​ങ്ങ​ളു​മു​ണ്ട്.

Tags:    
News Summary - Minister says no classes during summer vacation; Director of General Education issues contrary order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.