പറഞ്ഞതിലുറച്ച്​ നിൽക്കുന്നു; ഒരടി പിന്നോട്ടില്ലെന്ന്​ മന്ത്രി റിയാസ്​

കോ​ഴി​ക്കോ​ട്​: പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​െൻറ ക​രാ​റു​കാ​രു​മാ​യി എം.​എ​ൽ.​എ​മാ​ർ അ​നാ​വ​ശ്യ ശി​പാ​ർ​ശ​ക്ക്​ വ​രു​ന്ന​തി​നെ​തി​രാ​യ നി​ല​പാ​ടി​ലു​റ​ച്ച്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്. എ​ൽ.​ഡി.​എ​ഫി​െൻറ ന​യ​വും ജ​ന​വി​കാ​ര​വു​മാ​ണ്​​ ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച്​ നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച​തെ​ന്നും​ ഒ​ര​ടി പി​റ​കോ​ട്ടി​ല്ലെ​ന്നും റി​യാ​സ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഉ​റ​ക്ക​ത്തി​ൽ എ​ഴു​ന്നേ​റ്റ്​ പ​റ​ഞ്ഞ​ത​ല്ലെ​ന്നും ത​െൻറ നി​ല​പാ​ടി​നെ നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ​മാ​ർ വി​മ​ർ​ശി​ച്ചെ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്നും പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത്​ പ്ര​വൃ​ത്തി​യു​ടെ കാ​ര്യ​ങ്ങ​ൾ എം.​എ​ൽ.​എ​മാ​ർ​ക്ക്​ വ​ന്ന്​ പ​റ​യാം. എ​ന്നാ​ൽ, മ​െ​റ്റാ​രു മ​ണ്ഡ​ല​ത്തി​ലെ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​രാ​റു​കാ​ർ​ക്കു​വേ​ണ്ടി ശി​പാ​ർ​ശ ന​ട​ത്തു​ന്ന​ത്​ ശ​രി​യ​ല്ല. കൂ​െ​ട കൊ​ണ്ടു​വ​രു​ന്ന ക​രാ​റു​കാ​ർ എ​ങ്ങ​നെ​യു​ള്ള​വ​രാ​ണെ​ന്ന്​ നോ​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്. ക​രാ​റു​കാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എം.​എ​ൽ.​എ​മാ​ർ വ​ര​രു​ത്​ എ​ന്ന​ല്ല. നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​നു​ശേ​ഷ​വും എം.​എ​ൽ.​എ​മാ​ർ കാ​ണാ​ൻ വ​ന്നി​രു​ന്ന​താ​യും റി​യാ​സ്​ പ​റ​ഞ്ഞു.

എ​ല്ലാ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്​​ഥ​രും അ​ഴി​മ​തി​ക്കാ​ര​ല്ല. ചെ​റി​യ ന്യൂ​ന​പ​ക്ഷം പ്ര​ശ്​​ന​ക്കാ​രാ​ണ്. ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്​​ഥ​രും ത​മ്മി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​െ​ക​ട്ടു​ണ്ടെ​ന്ന്​ റി​യാ​സ്​ പ​റ​ഞ്ഞു. ഇ​ത്​ സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ എ​ല്ലാ എം.​എ​ൽ.​എ​മാ​രും അം​ഗീ​ക​രി​ച്ചു. അ​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക്​ എ​ഴു​ന്നേ​റ്റു​നി​ന്ന്​ പ​റ​യാ​മാ​യി​രു​ന്നു. ക്ര​മ​ക്കേ​ടു​ക​ൾ കം​ട്രോ​ള​ർ ആ​ൻ​ഡ്​​ ഓ​ഡി​റ്റ​ർ ജ​ന​റ​ൽ​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​െൻറ പ്ര​വൃ​ത്തി​ക​ളി​ൽ എം.​എ​ൽ.​എ​മാ​ർ​ക്കും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​ല്ലാം ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Full View

ആരെയൊക്കെ കൂട്ടി വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന്​ എ.എൻ ഷംസീർ

സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനം. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പറഞ്ഞതിനെയാണ്​ എ.എന്‍ ഷംസീർ വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്. എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. അങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ലെന്നും ഷംസീര്‍ തുറന്നടിച്ചു.

തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖ കൂടി ഷംസീര്‍ ഓര്‍മിപ്പിച്ചു. മന്ത്രി റിയാസ്​ വിമർശനത്തോട്​ പ്രതികരിക്കാതിരുന്നപ്പോൾ അധ്യക്ഷൻ ടി.പി രാമകൃഷ്​ണനാണ്​ മന്ത്രിയെ പ്രതിരോധിച്ചത്​. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാവണം മന്ത്രി അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് ടി.പി.രാമകൃഷ്ണന്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രി മുഹമ്മദ് റിയാസ് മൗനം പാലിച്ചു.


Tags:    
News Summary - minister riyas responds to the stir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.