തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പൂജപ്പുര സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയറുടെ ഓഫീസിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധന

മന്ത്രിയുടെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര അച്ചടക്ക ലംഘനം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിടവിഭാഗം അസി. എൻജിനീയറുടെ ഓഫിസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി. പൂജപ്പുരയിൽ സെൻട്രൽ ജയിൽ വളപ്പിലെ ഓഫിസിലാണ് തിങ്കളാഴ്ച വൈകീട്ട് മന്ത്രിയെത്തിയത്. ഇവിടെ ഗുരുതര അച്ചടക്കലംഘനം കണ്ടെത്തി.

ഓഫിസിൽ പലപ്പോഴും ജീവനക്കാർ ഉണ്ടാകാറില്ലെന്നും ഓഫിസിൽ എത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്നും ഉൾപ്പെടെ പൊതുജനങ്ങളുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. നാല് ജീവനക്കാരുള്ള ഓഫിസിൽ മന്ത്രിയെത്തുമ്പോൾ രണ്ടുപേർ മാത്രം. അവധി രജിസ്റ്റർ ഉൾപ്പെടെ മന്ത്രി ആവശ്യപ്പെട്ട ഒരു രേഖയും ഹാജരാക്കാനായില്ല. അനധികൃതമായി അവധി എടുത്തവരും ഒപ്പിട്ട് മുങ്ങിയവരും ഉണ്ടായിരുന്നു.

ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ കെട്ടിട വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് സെക്രട്ടറി അജിത്കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Minister Riyas conducts flash inspection at PWD office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.