കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് സഭാതർക്കം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. കോടതികളുടെ മാർഗനിർദേശങ്ങളെല്ലാം സ്വീകരിച്ച് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. അതിനാണ് നിയമം കൊണ്ടുവരുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബ്രഹ്മപുരത്ത് ഉറവിട മാലിന്യ സംസ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത് സ്വിച്ചിട്ടാൽ ഓണാവുന്നതുപോലെ എളുപ്പത്തിൽ നടപ്പാക്കാനാവില്ല. ബ്രഹ്‌മപുരം സംഭവത്തിൽ ആരോഗ്യവിഷയത്തിൽ അനാവശ്യ ഭീതി പടർത്തരുതെന്നും തീപിടിത്തം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.