Posted On
date_range Updated On
date_range പ്രതിപക്ഷ നേതാവാകാനാണോ വരുന്നതെന്ന് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ.ടി ജലീൽ
തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാർത്തക്ക് പിറകെ പരിഹാസവുമായി മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്ന് കെ.ടി ജലീൽ പറഞ്ഞു.
പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ചോദിച്ചു.
മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ്
2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്കാകുമോ പോവുക?
UDF ൻ്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?
പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.