Posted On
date_range Updated On
date_range ഹജ്ജ്: ഭീമമായ വിമാനക്കൂലി തുടരുന്നത് അന്യായം -മന്ത്രി ജലീൽ
മലപ്പുറം: ഹജ്ജ് സബ്സിഡി എടുത്തുകളയുേമ്പാൾ ഭീമമായ വിമാനക്കൂലി കുറക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. സബ്സിഡി ഉടൻ അവസാനിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതായുള്ള ഒൗദ്യോഗിക വിവരം സംസ്ഥാന സർക്കാറിനില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി നിർദേശപ്രകാരം സബ്സിഡി കുറച്ചുവരുകയാണ്. സബ്സിഡി ഇല്ലാതാക്കുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ, സാധാരണ വിമാനക്കൂലി മാത്രമേ ഹാജിമാരിൽ നിന്ന് ഇൗടാക്കാവൂ. ഇങ്ങനെവന്നാൽ സബ്സിഡിയിലൂടെ ലഭിക്കുന്നതിനേക്കാൾ സാമ്പത്തികനേട്ടം ഹാജിമാർക്ക് കിട്ടും. സബ്സിഡി നിർത്തുകയും ഭീമമായ യാത്രാനിരക്ക് തുടരുകയും ചെയ്യുന്നത് തികച്ചും അന്യായമാണെന്നും ജലീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.