‘നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ല; ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാം’; സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി ഗണേഷ് കുമാർ

കൊട്ടാരക്കര: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.

സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള പ്ലാൻ പത്തനംതിട്ടയിലാണ്. ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന്​ പിന്നാലെ എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും പോസ്​റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കുട്ടനാട്ടിലുമാണ്​​ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്​.

സ്വന്തം കാര്യത്തിനു വേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽ നിന്ന് കുത്തിയെന്നും സുകുമാരൻ നായർ രാജിവെക്കണമെന്നും​ ആവശ്യപ്പെട്ടാണ് ബാനർ ഉയർത്തിയത്. കുട്ടനാട്ടിൽ മ​​​​ങ്കൊമ്പിലായിരുന്നു പോസ്റ്റർ. സുകുമാരൻ നായരുടെ നിലപാടിനെതിരെ മാവേലിക്കര ഇറവങ്കര എൻ.എസ്​.എസ്​ കരയോഗം പ്രമേയം പാസാക്കിയിട്ടുണ്ട്.

ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന്​ പിന്നാലെ എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും പോസ്​റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കുട്ടനാട്ടിലുമാണ്​​ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്​.

സ്വന്തം കാര്യത്തിനു വേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽ നിന്ന് കുത്തിയെന്നും സുകുമാരൻ നായർ രാജിവെക്കണമെന്നും​ ആവശ്യപ്പെട്ടാണ് ബാനർ ഉയർത്തിയത്. കുട്ടനാട്ടിൽ മ​​​​ങ്കൊമ്പിലായിരുന്നു പോസ്റ്റർ. സുകുമാരൻ നായരുടെ നിലപാടിനെതിരെ മാവേലിക്കര ഇറവങ്കര എൻ.എസ്​.എസ്​ കരയോഗം പ്രമേയം പാസാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട പ്രമാടം ഗ്രാമ പഞ്ചായത്ത് ഓ​ഫിസിന്​ മുന്നിലാണ്​ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു​. കുടുംബ കാര്യത്തിനു വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറിയെന്നാണ് ളാക്കൂർ എൻ.എസ്.​എസ്​ കരയോഗം കെട്ടിടത്തിന് സമീപത്ത് പ്രത്യക്ഷപ്പെട്ട ബാനറിലെ പരാമർശം.

സുകുമാരൻ നായർ സമുദായത്തിന് നാണക്കേടെന്നും ബാനറിൽ പരിഹസിക്കുന്നുണ്ട്​. ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന്​ കുത്തുന്ന ചി​ത്രവും കൊടുത്തിട്ടുണ്ട്.​ കഴിഞ്ഞ ദിവസം വെട്ടിപ്പുറം എൻ.എസ്​.എസ്​ കരയോഗ കെട്ടിടത്തിന്​ മുന്നിലും ഇതേ ​വാചകങ്ങളോടെ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുണച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയത്. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പ സംഗമത്തിൽ പ​ങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾക്ക് ആരോടും എതിർപ്പില്ല. പ്രത്യേകിച്ച് സർക്കാറിനോട് എതിർപ്പ് പുലർത്താറില്ല. ആശയങ്ങളോടാണ് എതിർപ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തിൽ മറ്റുപാർട്ടികൾ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവൺമെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാൻ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി? എന്തെങ്കിലും നടന്നോ? നേരത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തന്നെ (ഇടതു സർക്കാർ) ആ പ്രശ്നങ്ങളിൽ അയവ് വരുത്താൻ തീരുമാനിക്കുമ്പോൾ ആ വിഷയത്തിൽ അവരോട് യോജിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതിൽ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തിൽനിന്ന് മാറ്റമൊന്നുമില്ല’.

‘യുവതീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുമാറ്റത്തിൽ സംശയിക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ടാണ് ബി.ജെ.പി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പ​ങ്കെടുക്കാതിരുന്നത്. കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ സംസ്ഥാന ഗവൺമെന്റ് വേണമല്ലോ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉറപ്പുതരുമ്പോൾ അത് വിശ്വസിക്കാമ​ല്ലോ?

ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എല്ലാവർക്കും അറിയാം. കോൺഗ്രസ് നിലപാട് വിശ്വാസികൾക്ക് അനുകൂലമല്ല. അവരുടെ നിലപാട് തെറ്റാണ്. ഈയിടെയായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുവാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ശബരിമല വിഷയത്തിൽ വകുപ്പ് മന്ത്രി അടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയതാണല്ലോ. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് അയ്യപ്പ സംഗമത്തിൽ പ​ങ്കെടുത്തത്.

കഴിഞ്ഞ രണ്ടു തവണയും ശബരിമല ദർശനത്തിൽ പഴയ നിലപാടിൽ തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ബി.ജെ.പിയുടെ കൈയിൽ ഗവൺമെന്റുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസ് അതിനകത്ത് വലിയ കള്ളക്കളി കളിച്ചു. ശക്തമായ ഒരുനിലപാട് ഒരിക്കലും പറയുന്നില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.

Tags:    
News Summary - Minister KB Ganesh Kumar supports G Sukumaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.