മന്ത്രി കെ. രാജൻ തെലങ്കാന റവന്യുമന്ത്രി പി. ശ്രീനിവാസ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി

തെലങ്കാന: മന്ത്രി കെ.രാജൻ തെലങ്കാന റവന്യുമന്ത്രി പി. ശ്രീനിവാസ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. യോഗത്തിൽ തെലങ്കാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നവീൻ മിത്തൽ, കേരള സർവേ ഡയറക്ടർ സീറാം സാംബശിവ റാവു എന്നിവർ പങ്കെടുത്തു. സർവേ മേഖലയിൽ പരസ്പരമുള്ള സഹകരണം സംബന്ധിച്ച് ഇരു മന്ത്രിമാരും വിശദമായി ചർച്ച ചെയ്തു.

കേരളത്തിലെ ഹൗസിംഗ് രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും തെലങ്കാന മന്ത്രി ആരാഞ്ഞു. ലൈഫ് പദ്ധതിയെ കുറിച്ചും ഭവന നിർമാണ ബോർഡ് വഴി നടപ്പാക്കുന്ന ഗൃഹശ്രീ, ലോൺ ലിങ്ക്ഡ് സ്കീം മുതലായവ സംബന്ധിച്ചും മന്ത്രി കെ.രാജൻ വിശദീകരിച്ചു.

1936 നു ശേഷം സമഗ്രമായ ഒരു സെറ്റിൽമെൻ കേരളത്തിൽ കൊണ്ടുവരുന്നതിനാൽ ഇതിനായി വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു എല്ലാ പ്രവർത്തനങ്ങൾക്കും തെലങ്കാന സംസ്ഥാന സർക്കാരിന്റെ സഹകരണം ശ്രീനിവാസ് റെഡ്ഡി വാഗ്ദാനം ചെയ്തു

Tags:    
News Summary - Minister K. Rajan Met with Telangana Revenue Minister P. Srinivasa Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.