തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം. റവന്യുമന്ത്രി കെ.രാജൻ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകി.
പവിത്രന് ഉടൻ മെമ്മോ നൽകുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മെമ്മോക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും. വിമാനാപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫെയ്സ് ബുക് പോസ്റ്റിനു താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന തരത്തിൽ കമന്‍റിട്ടത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ മന്ത്രി കെ. രാജന്‍ പവിത്രനെ സസ്‌പെൻഡ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പിന്നാലെയാണ് പവിത്രനെതിരെ സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.