കേരള മാപ്പിള കല അക്കാദമിയുടെ 24 ആം വാർഷികം - മലബാർ മെഹ്ഫിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

മാപ്പിളപ്പാട്ടുകൾ ഒരു നാടിന്‍റെ സാംസ്കാരിക മുന്നേറ്റത്തിന്‍റെ അടയാളപ്പെടുത്തലുകളെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: മാപ്പിളപ്പാട്ടുകൾ ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കേരള മാപ്പിള കല അക്കാദമിയുടെ 24ആം വാർഷികം- മലബാർ മെഹ്ഫിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാപ്പിളപ്പാട്ടുകൾ പോലും സത്വം നഷ്ടപ്പെടുന്ന വിധം മലീമസമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാപ്പിള കലകളുടെ പ്രചാരണത്തിന് ഇത്തരം കൂട്ടായ്മ അനിവാര്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. പി.കെ മൊയ്തീൻ കോയ, സി.പി മുജീബ് റഹ്മാൻ എന്നിവരെ ആദരിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ. റഫീക്ക് മുഖ്യപ്രഭാഷണം നടത്തി. റഫി പി. ദേവസ്യ,ഡോ. കെ. മൊയ്തു, സി.ഇ ചാക്കുണ്ണി, ടി.പി അഹമ്മദ് കോയ, സുലൈമാൻ കാരാടൻ, എ.പി അബ്ദുല്ലക്കുട്ടി, ജലീൽ ഇടത്തിൽ, ഹാഷിം കടാക്കലകം എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി കോയാട്ടി മാളിയേക്കൽ സ്വാഗതവും ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു. തുടർന്ന് യുവ ഗായകൻ അൻസാർ ഇസ്മയിൽ, മഞ്ജു പിള്ള, സജ്ന നിഷാദ്, ദിൽറൂബ നിഷാദ്, ഡോ. അംബിളി ശ്രീനിവാസ് എന്നിവർ മാപ്പിളപ്പാട്ടുമായി വേദിയിലെത്തി.

Tags:    
News Summary - minister ahammed devarkovil inaugurate Malabar Mehfil program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.