തിരുവനന്തപുരം: തൊഴിലാളികളുടെ മിനിമം വേതനവും ഗ്രാറ്റ്വിറ്റിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഡെപ്യൂട്ടി ലേബർ കമീഷണർമാർക്ക് (ഡി.എൽ.സി) അധികാരം നൽകി സർക്കാർ ഉത്തരവ്. ഇത്തരം കേസുകൾ ലേബർ കമീഷണർ നേരിട്ട് കേൾക്കണമെന്ന മുൻ സർക്കാറിെൻറ തീരുമാനത്തെ തിരുത്തിയാണ് പുതിയ നിർദേശം. വിവിധ ജില്ലകളിൽ കുന്നുകൂടുകയും നടപടികൾ മന്ദീഭവിക്കുകയും ചെയ്ത പതിനായിരത്തിലധികം മിനിമം വേജസ് കേസുകൾക്കാണ് പുതിയ തീരുമാനത്തോടെ പരിഹാരത്തിന് വഴി തുറക്കുന്നത്.
നിലവിൽ രണ്ട് ജില്ലകൾക്ക് ഒന്ന് എന്ന കണക്കിൽ ഏഴ് ഡി.എൽ.സിമാരാണ് സംസ്ഥാനത്തുള്ളത്. ഇവരിലേക്ക് പ്രശ്നപരിഹാരത്തിനുള്ള അധികാരമെത്തുന്നതോടെ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. ഗ്രാറ്റ്വിറ്റി കണക്കാക്കുന്നതിലെ പിഴവുകൾ, ബോധപൂർവമുള്ള വൈകിപ്പിക്കലുകൾ, കുറവ് വരുത്തൽ അടക്കമുള്ള പരാതികളാണ് തൊഴിൽ വകുപ്പിെൻറ പരിഗണനക്ക് വരുന്നത്.
ഇതിൽ തൊഴിലാളികളെ ഏറ്റവുമധികം വലക്കുന്നത് മിനിമം കൂലി നൽകാതെ ചൂഷണം ചെയ്യുന്ന െക്ലയിം പെറ്റീഷൻ കേസുകളാണ്. ഇത്തരം കേസുകളിൽ തൊഴിലാളിയുടെ സർവിസ് കാലാവധി കണക്കാക്കി മിനിമം കൂലിയിനത്തിൽ എത്ര തുക കുടിശ്ശികയായി നൽകണമെന്ന് ഉത്തരവിടാൻ തൊഴിൽ വകുപ്പിൽ ആളില്ലാത്ത സ്ഥിതിയായിരുന്നു. ചുമതലയുള്ള ലേബർ കമീഷണർക്കാകെട്ട ഭാരിച്ച മറ്റ് േജാലികളും. ഇതോടെ 2000 മുതലുള്ള കേസുകൾ ചുവപ്പുനാടയിലായി.
ഇത്തരം കേസുകൾ പരിഗണിക്കാൻ ജില്ല ലേബർ ഒാഫിസർമാരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമപരമായി അധികാരമില്ലാത്തതിനാൽ ജില്ല ലേബർ ഒാഫിസർമാരുടെ തീരുമാനങ്ങൾ കോടതിയിലും മറ്റ് നിയമപരിഗണനകളിലും പ്രാബല്യമില്ലാതായി. ഇൗ സാഹചര്യത്തിൽ പ്രതിസന്ധി ബോധ്യപ്പെട്ടാണ് സർക്കാർ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.