ബിരിയാണിക്കും വിലക്കയറ്റത്തിന്‍റെ `ദം'; ഒരു ബിരിയാണിക്ക് 300 രൂപ വരെ

കോഴിക്കോട്: അരിക്കും കോഴിക്കും വില കൂടിയതിനുപിന്നാലെ ബിരിയാണിക്കും വില കൂടി. 180 മുതൽ 300 രൂപ വരെയാണ് ഒരു സിംഗിൾ ബിരിയാണിക്ക് ഈടാക്കുന്നത്. ദമ്മിടാനുള്ള മൈദക്കും കത്തിക്കാനുള്ള ചിരട്ടക്കും വരെ വില കൂടിയതാണ് ബിരിയാണിയുടെ വില കുത്തനെ ഉയരാന്‍ കാരണം. വില കൂടിയതോടെ ഭക്ഷണപ്രമേികളും കാറ്ററിങ്,ഹോട്ടൽ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടോ മൂന്നോ മാസം മുമ്പ് ഓർഡറുകൾ സ്വീകരിച്ച കാറ്ററിങുകാർ ഇതോടെ നട്ടം തിരിഞ്ഞു. അന്നത്തെ വില ഒരു ബിരിയാണിക്ക് ഈടാക്കേണ്ടി വരും. താരതമ്യേന കോഴിക്കോട് നഗരത്തിൽ ചിക്കന് ഉയർന്ന വിലയാണ്. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഭരണകൂടത്തിന്‍റെയും സർക്കാറിന്‍റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് കോഴിക്കോട് കാറ്ററിങ് നേതൃത്വം അറിയിച്ചു.

അതേ സമയം സാ​ധാ​ര​ണ​ക്കാ​ര​ന്റെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ച് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്നു. അ​രി​യും പ​ഞ്ച​സാ​ര​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ഇ​നം അ​രി​ക്കും അ​ഞ്ചു​മു​ത​ൽ 10 രൂ​പ വ​രെ കി​ലോ​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​രി​വി​ല കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഹോ​ട്ട​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും വി​ല വ​ർ​ധി​ക്കും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​തും ച​ര​ക്കു കൂ​ലി കൂ​ടി​യ​തും അ​രി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ഴ​ക്കു​റ​വു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണം. മ​ഴ​യും ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​​ലെ നെ​ൽ​കൃ​ഷി​യെ ബാ​ധി​ച്ച​ത്.​ ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഓ​ണ​ക്കാ​ല​ത്ത് അ​രി​വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പൊ​തു​വി​പ​ണി​യി​ൽ വി​ല കൂ​ടു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ പ​ല​പ്പോ​ഴും ആ​വ​ശ്യ​ത്തി​ന് സ​ബ്‌​സി​ഡി അ​രി ല​ഭ്യ​മ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കു​ന്നു.

Tags:    
News Summary - ബിരിയാണിക്കും വിലക്കയറ്റത്തിന്‍റെ `ദം'; ഒരു ബിരിയാണിക്ക് 300 രൂപ വരെ കൂട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.