Posted On
date_range Updated On
date_range ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം
കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടിൽ ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. താനൂർ സ്വദേശി അഖിലേഷാണ് (30) മരിച്ചത്.
സഹയാത്രികന് ഗുരുതര പരിക്കേറ്റു. ചേളാരി സ്വദേശി ഷാനിദിനാണ് (17) പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.