Posted On
date_range Updated On
date_range മിൽമ പാൽ വില ഇന്ന് കൂട്ടിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില ഇന്ന് വർധിപ്പിച്ചേക്കും. വില വർധനവ് ചർച്ച ചെയ്യുന്നതിനായി മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് നിലവിലെ തീരുമാനം. ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.
വില വർധനവിന് നേരത്തെ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്. വർധിപ്പിക്കുന്ന തുകയിൽ 3.33 രൂപ കർഷകന് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
പാൽ വില കൂടുന്നതോടെ മിൽമയുടെ പാലിതര ഉൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ പാൽ വില കൂട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.