തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വര്‍ധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍. ലിറ്ററിന് നാലു രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റർ പാലിന് (നീല കവർ) 56 രൂപയാകും വില. തൈര് ലിറ്ററിന് 10 രൂപ വർധിച്ചു. വര്‍ധനയില്‍ മൂന്നു രൂപ 35 പൈസ (83.75 ശതമാനം) ക്ഷീരകര്‍ഷകര്‍ക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും.
ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റര്‍ പാലിന് 43.39 രൂപ നല്‍കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു. 2022 ഡിസംബര്‍ ഒന്നിനാണ് ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറു രൂപയാണ് വര്‍ധിച്ചത്.
ഉല്പാദനച്ചെലവ് വര്‍ധിച്ചതും വരുമാനം കുറഞ്ഞതും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാല്‍വില വര്‍ധിപ്പിച്ചതെന്ന് മിൽമ അറിയിച്ചു. മില്‍മ ഫെഡറേഷന് ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികളും ഇന്ധന വിലക്കയറ്റവും പാലിന്റെയും പാല് ഉല്പന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിങ് ചെലവുകള്‍ എന്നിവ കുത്തനെ ഉയരാന്‍ കാരണമായി.
ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ (മില്‍മ സ്മാര്‍ട്ട്)- 27 രൂപ
മില്‍മ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ ചോയ്സ്-27 രൂപ
മില്‍മ ടോണ്‍ഡ് മില്‍ക്ക് 5000 എം.എല്‍ ചോയ്സ്- 270 രൂപ
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍- 28 രൂപ
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 515 എം.എല്‍- 30 രൂപ
മില്‍മ പ്രൈഡ് (ഒരു ലിറ്റര്‍ ഹോമോജെനൈസ്ഡ്)- 60 രൂപ
മില്‍മ പ്രൈഡ് 500 എം.എല്‍ (ഹോമോജെനൈസ്ഡ്)- 30 രൂപ
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് ഒരു ലിറ്റര്‍- 56 രൂപ
മില്‍മ റിച്ച് സ്റ്റാന്‍ഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (നോണ്‍ ഹോമോജെനൈസ്ഡ്)- 30 രൂപ
മില്‍മ റിച്ച് സ്റ്റാന്‍ഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (ഹോമോജെനൈസ്ഡ്)- 32 രൂപ
പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മില്‍ക്ക് 750 എം.എല്‍ (ബോട്ടില്‍)- 60 രൂപ
കൗ മില്‍ക്ക് ഒരു ലിറ്റര്‍ (ബോട്ടില്‍)- 75 രൂപ
സൂപ്പര്‍ റിച്ച് (സ്റ്റാന്‍ഡഡൈസ്ഡ് എച്ച്.എം) ഒരു ലിറ്റര്‍- 65 രൂപ
തൈര് ക്ലാസിക് (525 ഗ്രാം) -40 രൂപ
തൈര് എലൈറ്റ് (500 ഗ്രാം)- 45 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.