തൃശൂർ: പാൽവില കൂട്ടുന്നത് സംബന്ധിച്ച് ആറിന് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ. രാജു. രാമവർമപുരത്ത് മിൽമയുടെ നവീകരിച്ച പ്ലാൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകരുടെ താൽപര്യം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.
ക്ഷീരകർഷക പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുക്കും. സബ്സിഡി തുകയും കൈമാറാൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ക്ഷീരകർഷക മേഖലയിൽ കേന്ദ്ര സർക്കാർ യൂറോപ്യൻ യൂനിയനുമായി ഉണ്ടാക്കിയ കരാർ കേരളത്തിലെ ക്ഷീരകർഷക മേഖലയെ സാരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ മിൽമയുടെ 50 ലക്ഷം രൂപ അടക്കം 731 ലക്ഷം ചെലവഴിച്ചാണ് രാമവർമപുരം പ്ലാൻറ് നവീകരിച്ചത്. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, മിൽമ റീജനൽ ചെയർമാൻ പി.എ. ബാലൻ, മേഖല ചെയർമാൻ ജോൺതെരുവത്ത്, ജില്ല ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ്, തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ്, ഡയറി ഡയറക്ടർ എസ്. ശ്രീകുമാർ, മിൽമ എറണാകുളം മാനേജിങ് ഡയറക്ടർ ഡോ. മുരളീധരദാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.