കൊച്ചി: ദക്ഷിണ നാവിക കമാൻഡ് പന്ത്രണ്ടാമത് മിലിട്ടറി ഫോട്ടോ എക്സിബിഷൻ പുരസ്കാരത്തിന് മാധ്യമം കോഴിക്കോട് യൂനിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫർ ബിമൽ തമ്പി അർഹനായി. സെക്കൻഡ് റണ്ണറപ്പിനുള്ള 5000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ‘ദ ഗരുഡ’ അവാർഡ് എറണാകുളം ഫോറം മാളിൽ നടന്ന പരിപാടിയിൽ ബിമൽ തമ്പി ഏറ്റുവാങ്ങി. ദക്ഷിണ നാവിക സേനയുടെ നേതൃത്വത്തിൽ എറണാകുളം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഫോറം മാളിൽ നടത്തിയ മിലിട്ടറി എക്സിബിഷനോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. റിയർ അഡ്മിറൽ സുബിർ മുഖർജി പുരസ്കാരം കൈമാറി. സതേൺ നേവൽ കമാൻഡ് പുരസ്കാരം ജനയുഗം ദിനപത്രത്തിലെ വി.എൻ. കൃഷ്ണപ്രകാശ് ഏറ്റുവാങ്ങി. ദ വെണ്ടുരുത്തി പുരസ്കാരം മലയാള മനോരമയിലെ ആറ്റ്ലി ഫെർണാണ്ടസ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.