പാലക്കാട്: ജില്ലയിൽ വിവിധയിടങ്ങളിൽ േജാലിചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികളെയുംകൊണ്ടുള്ള ആദ്യ ട്രെയിന്‍ ഒഡിഷയിലേക്ക് യാത്ര തിരിച്ചു. 1,208 തൊഴിലാളികളുമായി ബുധനാഴ്ച വൈകീട്ട് 4.50ന് പാലക്കാട് ജങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ആദ്യ ട്രെയിന്‍ യാത്രയാരംഭിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന തൊഴിലാളികളെ ആറ് താലൂക്ക് കേന്ദ്രങ്ങളിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷന്‍ നടത്തി മെഡിക്കല്‍ പരിശോധന നടത്തിയാണ് വിട്ടയച്ചത്. ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്ര ഏകോപനത്തിെൻറ നോഡൽ ഓഫിസറുമായ അർജുൻ പാണ്ഡ്യെൻറ നേതൃത്വത്തിൽ എസ്.പി. ശിവവിക്രം, അസി. കലക്ടർ ചേതൻകുമാർ മീണ എന്നിവർ ചേർന്ന് റെയിൽവേ ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര ഏകോപിപ്പിച്ചത്.
ഒരുക്കിയത് 37 ബസുകള്‍
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അന്തർ സംസ്ഥാന തൊഴിലാളികളെ പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാൻ 37 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധയും രജിസ്‌ട്രേഷനും പൂർത്തിയാക്കിയവരെ ബസില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.