തിരുവനന്തപുരം: അന്തർസംസ്ഥാന തൊഴിലാളികൾക്കായി അഞ്ച് ട്രെയിനുകൾ ശനിയാഴ്ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിനാണ് ഇതിൽ ആദ്യത്തേത്. ഉച്ചക്ക് രണ്ട് മണിക്ക് ഈ തീവണ്ടി പുറപ്പെടുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ മറ്റ് നാല് ട്രെയിനുകൾ കൂടി ഇന്ന് പുറപ്പെടും. ആലുവ-പട്ന, തിരൂർ-പട്ന, എറണാകുളം-ഭുവനേശ്വർ, കോഴിക്കോട്-ഝാർഖണ്ഡ് തുടങ്ങിയ റൂട്ടികളിലാണ് ട്രെയിൻ സർവീസ് നടത്തുക. വരും ദിവസങ്ങളിൽ ഝാർഖണ്ഡ്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ട്രെയിനുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ നിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്ന് മാത്രമാവും അന്തർസംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകൾ യാത്ര തിരിക്കുക. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച് കർശന സുരക്ഷയോടെയാണ് യാത്ര.
അന്തർസംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിൻ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു ട്രെയിൻ. 1200 ഓളം അന്തർസംസ്ഥാന തൊഴിലാളികളാണ് ട്രെയിനിൽ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.